Kerala
ആര്‍ എസ് എസ് ശാഖയിലെ ലൈംഗിക പീഡനം; നിതീഷ് മുരളീധരനെ പ്രതി ചേര്‍ത്തു
പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേര്‍ത്തിരിക്കുന്നത്

തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖയില്‍ വച്ച് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി എന്നു വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ നിതീഷ് മുരളീധരനെ കേസില്‍ പ്രതി ചേര്‍ത്തു.
പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പൊന്‍കുന്നം പോലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ എത്തിയ തമ്പാനൂര്‍ പോലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലെന്നാണ് സൂചന ലഭിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിതീഷ് മുരളീധരന്റെ കട അടിച്ച് തകര്‍ത്തിരുന്നു.