Kerala
ചരിത്രത്തെ മറക്കാന്‍ ശ്രമിക്കുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നു: വി ഡി സതീശന്‍
വിഴിഞ്ഞം തുറമുഖത്തിന് ആശംസകള്‍ നേരുന്നതായും വി ഡി സതീശന്‍

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കവെ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആശംസകള്‍ നേരുന്നതായും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
2015 ജൂണ്‍ എട്ടിന് മുഖ്യമന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖത്തെപ്പെറ്റിയുള്ള നിയമസഭയിലെ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗ വീഡിയോ പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും.