local body election 2025
കളം മാറി കളത്തിലിറങ്ങിയവര്‍
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഡിവിഷൻ മാറി മത്സരിക്കുന്നത് എട്ട് പേർ
മലപ്പുറം | രണ്ട് തരത്തിലാണ് തിരഞ്ഞെടുപ്പ് കളത്തിൽ വീണ്ടും മത്സരിക്കാനും ജനപ്രതിനിധിയാകാനും അവസരം ലഭിക്കുകയെന്നാണ് പൊതുവെ സംസാരം. ഒന്നാമത്തേത് രാഷ്ട്രീയത്തിൽ സ്വാധീനം വേണം. അല്ലെങ്കില്‍ നേതാക്കളുടെ ഇടയിൽ സ്വാധീനമുണ്ടായാൽ സീറ്റ് ഉറപ്പിക്കൽ കുറച്ച് എളുപ്പമാകും.
അങ്ങനെയാണ് മൂന്നാംതവണ വ്യവസ്ഥയിലൊക്കെ ചിലർക്ക് ഇളവ് ലഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇനി രണ്ടാം വിഭാഗത്തിൽ അവസരം ലഭിക്കുന്ന ജനപ്രതിനിധികൾ അവരുടെ പരിധിയിൽ കഴിവ് തെളിയിച്ചവരായിരിക്കും. ഒരു പക്ഷേ വോട്ടർമാരുടെ ആഗ്രഹം തിരിച്ചറിഞ്ഞ് വികസനം കൊണ്ടുവന്നവരായിരിക്കും.
ഇവർ വോട്ടർമാരുടെ ഇഷ്ട ജനപ്രതിനിധിയാകും. ഇങ്ങനെ പേരും പ്രശസ്തിയും ജനകീയതയും വരുമ്പോൾ വീണ്ടും അവസരം തേടിവരും. മത്സരകളത്തിൽ വീണ്ടും അവസരം ലഭിച്ചവർ ഈ ഗണത്തിൽപ്പെട്ടവരാണെന്ന് വിശ്വസിക്കാനാണിഷ്ടം. ജില്ലയിൽ ജില്ലാ പഞ്ചായത്തിലെ എട്ട് സിറ്റിംഗ് അംഗങ്ങളാണ് ഇത്തവണ വീണ്ടും കളത്തിലിറങ്ങിയത്. സംവരണക്രമം മാറിയതോടെ ഡിവിഷൻ മാറിയാണ് ഇവരുടെ മത്സരം. മുസ് ലിം ലീഗിൽ നിന്ന് നാലുപേർ ഇങ്ങനെ മത്സരിക്കുന്നുണ്ട്. കോൺഗ്രസ്സിൽനിന്ന് മൂന്നുപേരും സി പി എമ്മിൽനിന്ന് ഒരാളും ഇങ്ങനെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. അവരെക്കുറിച്ച് പരിചയപ്പെടാം.
- ബഷീർ രണ്ടത്താണി
പൊന്മുണ്ടം: നിലവിൽ മുസ്‍ലിം ലീഗിന്റെ ആതവനാട് ഡിവിഷന്‍ അംഗമായ ബഷീർ രണ്ടത്താണി ഇപ്രാവശ്യം പെന്മുണ്ടം ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. 2022 മുതൽ ആതവനാട് ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എമ്മിൽ നിന്നുള്ള നിയാസ് തയ്യിൽ മത്സരിക്കുന്നുണ്ട്. അലിഹാജി (ബി ജെ പി), ഉസ്മാൻ തിരുനിലത്ത്(എസ് ഡി പി ഐ), സി കെ സമീർ (സ്വത), സിയാദ് കൂടിയത്ത് (സ്വത) എന്നിവരും മത്സരരംഗത്തുണ്ട്.
- റൈഹാനത്ത് കുറുമാടൻ
മൂത്തേടം: എടവണ്ണ ഡിവിഷനിൽ നിന്നുമുള്ള നിലവിലെ അംഗമായ മുസ്‍ലിം ലീഗിൽ നിന്നുള്ള റൈഹാനത്ത് കുറുമാടൻ ഇപ്രാവശ്യം മൂത്തേടത്താണ് മത്സരിക്കുന്നത്. 2010-13 കാലയളവിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, 2013-15 കാലയളവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സി പി ഐയുടെ പി കെ മിനിത മോളും പത്മശ്രീ അജിത്ത് (എൻ ഡി എ) എന്നിവരും ഇവിടെ മത്സരിക്കുന്നുണ്ട്.
- കെ ടി അഷ്റഫ്
എടവണ്ണ: നിലവിൽ ഏലംകുളം ഡിവിഷനിൽ നിന്നുള്ള മുസ്‍ലിം ലീഗ് അംഗമായ കെ ടി അഷ്‌റഫ് ഇപ്രാവശ്യം എടവണ്ണ ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. സി എം മുഹമ്മദ് സഫ്‌വാൻ (സി പി എം), അഖിൽ സായി (ബി ജെ പി), അനീസ് ആലങ്ങാടൻ (സ്വതന്ത്ര) എന്നിവരും ഇവിടെ ജനവിധി തേടുന്നുണ്ട്.
- കെ ടി അഷ്റഫ്
എടവണ്ണ: നിലവിൽ ഏലംകുളം ഡിവിഷനിൽ നിന്നുള്ള മുസ്‍ലിം ലീഗ് അംഗമായ കെ ടി അഷ്‌റഫ് ഇപ്രാവശ്യം എടവണ്ണ ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. സി എം മുഹമ്മദ് സഫ്‌വാൻ (സി പി എം), അഖിൽ സായി (ബി ജെ പി), അനീസ് ആലങ്ങാടൻ (സ്വതന്ത്ര) എന്നിവരും ഇവിടെ ജനവിധി തേടുന്നുണ്ട്.
- ആലിപ്പറ്റ ജമീല
വണ്ടൂർ: കോൺഗ്രസ്സിൽ നിന്നുള്ള ആലിപ്പറ്റ ജമീല നിലവിൽ തേഞ്ഞിപ്പലത്തെ അംഗമാണ്. വണ്ടൂരിൽ നേരത്തെയും ജമീല ജയിച്ചിട്ടുണ്ട്. മിനി കല (സി പി എം), ജിഷ സജിത്ത് (ബി ജെ പി),സുഭദ്ര വണ്ടൂർ (വെൽഫയർ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
- എൻ എ കരീം
വഴിക്കടവ്: കോൺഗ്രസ്സിലെ എൻ എ കരീം നിലവിൽ ചുങ്കത്തറയിലെ ജില്ലാ പഞ്ചായത്തംഗമാണ്. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി ഷബീറാണ് എൽ ഡി എഫ് സ്ഥാനാർഥി. ദീപു രാജഗോപാലൻ (ബി ജെ പി), യാസിർ പൂക്കോട്ടുംപാടം (എസ് ഡി പി ഐ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
- യാസ്മിൻ അരിമ്പ്ര
ചേറൂർ: നിലവിൽ നന്നമ്പ്ര ഡിവിഷൻ അംഗമായ മുസ്‍ലിം ലീഗ് അംഗം യാസ്മിൻ അരിമ്പ്ര ഇപ്രാവശ്യം ചേറൂരിലാണ് ജനവിധി തേടുന്നത്. തയ്യിൽ റംല ഹംസ(ഐ എൻ എൽ), സിന്ധു (ബി ജെ പി) എന്നിവരും മത്സരിക്കുന്നുണ്ട്.
- കെ ടി അജ്മൽ
മേലാറ്റൂർ; വണ്ടൂരിൽ നിന്നുള്ള അംഗമായ കോൺഗ്രസ്സിലെ കെ ടി അജ്മ ൽ മേലാറ്റൂരിലാണി ഇപ്രാവശ്യം ജനവിധി തേടുന്നത്. അഡ്വ. മുഹ
മ്മദ് സമീർ (സി പി എം), കെ ടി ദാസ ൻ (ബി ജെ പി) എന്നിവരും ജനവിധി തേടുന്നുണ്ട്.



