രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്ന സൈന്യത്തിൻ്റെ കരുത്തിൽ നമ്മൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. ഏതൊരു ശത്രുവിൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെയും ചെറുക്കാൻ ശേഷിയുണ്ട് നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കെന്ന് തെളിയിക്കപ്പെട്ട മണിക്കൂറുകളാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ആകാശ അതിർത്തികളെ ലക്ഷ്യമിട്ടെത്തിയ പാകിസ്ഥാൻ്റെ തുടർച്ചയായ ആക്രമണങ്ങളെ നിലംതൊടിച്ചില്ല നമ്മുടെ പ്രതിരോധ സംവിധാനം. 48 മണിക്കൂറിനുള്ളിൽ നടന്ന രണ്ട് ശക്തമായ ആക്രമണങ്ങളെ നാം നിർവീര്യമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും ഇന്ത്യൻ സൈന്യം തകർത്തു. ഈ നിർണ്ണായക വിജയം ഇന്ത്യയുടെ പ്രതിരോധ രംഗത്തെ അജയ്യതയ്ക്ക് അടിവരയിടുകയാണ്. .
---- facebook comment plugin here -----