Connect with us

Ongoing News

തിരുവസന്തം: അബുദബിയിൽ സീറത്തുന്നബി പ്രഭാഷണം നാളെ ആരംഭിക്കും 

ഗ്രാൻഡ് മീലാദ് പ്രോഗ്രാമിനുള്ള ഒരുക്കം പുരോഗമിക്കുന്നു

Published

|

Last Updated

അബുദബി |  “തിരുവസന്തം 1500″ എന്ന പ്രമേയത്തിൽ ഐ സി എഫ് അബുദബി റീജ്യൻ സംഘടിപ്പിക്കുന്ന സീറത്തു നബി പ്രഭാഷണം നാളെ ആരംഭിക്കും. അബുദബി അൽ ഫലാഹ് സ്ട്രീറ്റിലെ മെഡിയോർ  ഹോസ്പിറ്റലിന് സമീപമുള്ള ഐ ഐ സി സി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. റബീഉൽ അവ്വൽ 12  വരെ നടക്കുന്ന പ്രഭാഷണത്തിന് കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകൻ സയ്യിദ് വി പി എം കുട്ടി  ആട്ടീരി തങ്ങൾ നേതൃത്വം നൽകും.
പതിറ്റാണ്ടുകളായി ഐ സി എഫ് അബുദബി റീജ്യൻ റബീഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ പ്രഭാഷണ പരമ്പര രാത്രി 8:30ന് മൗലിദ് സദസ്സോടെ ആരംഭിക്കും. 9  മണിക്ക് പ്രഭാഷണം തുടങ്ങും. പ്രഭാഷണം ശ്രവിക്കുന്നവരിൽ  നിന്ന് തത്സമയം ക്വിസ് പ്രോഗ്രാം നടത്തി സമ്മാനവിതരണവും ഉണ്ടായിരിക്കുന്നതാണ്. പ്രഭാഷണം ശ്രവിക്കാൻ ഫാമിലികൾക്കും സൗകര്യം ഉണ്ടായിരിക്കും.
നബിദിനത്തിൽ ഗ്രാൻഡ് മീലാദ് പ്രോഗ്രാം അൽവഹ്ദ മാളിന്  പിറകുവശത്തുള്ള ഫോക് ലോർ തിയേറ്ററിൽ നടക്കും. ആയിരങ്ങൾ സംബന്ധിക്കുന്ന ഗ്രാൻഡ് മീലാദ് പ്രോഗ്രാമിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സ്വാഗതസംഘം കൺവീനറായ ഹക്കീം വളക്കൈ അറിയിച്ചു.
  ഫോട്ടോ