Kerala
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ചോരക്കുഞ്ഞടക്കം മൂന്ന് മരണം
അപകടം കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച്

തിരുവനന്തപുരം | കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് ദിവസം പ്രായമായ കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ സുനിൽ, മണമ്പൂർ സ്വദേശി ശോഭ എന്നിവരും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു.
പള്ളിപ്പുറം ദേശീയ പാതയിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന ആറ് പേരും മണമ്പൂർ സ്വദേശികളാണ്.
പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
---- facebook comment plugin here -----