Connect with us

Kerala

തിരുവനന്തപുരം ഫ്‌ലാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി

സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും പതിനഞ്ച് ദിവസത്തിനകം കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും പതിനഞ്ച് ദിവസത്തിനകം കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

നടി ധന്യ മേരീ വര്‍ഗീസിന്റെ ഭര്‍ത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ധന്യ മേരീസ് വര്‍ഗീസ് ഉള്‍പ്പടെ പ്രതിയായ ഫ്‌ലാറ്റ് തട്ടിപ്പ് കേസുകളില്‍ നേരത്തെ പലതിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

പേട്ട സ്വദേശി സജാദ് കരീം നല്‍കിയ ഒരു കേസിലാണ് ജേക്കബ് സാംസന്റെയും മറ്റു പ്രതികളുടെയും മൂന്‍കൂര്‍ ജാമ്യം തള്ളിയത്. 120 കേസുകളാണ് ജേക്കബ് സാംസനെതിരെയുള്ളത്.

 

 

 

 

Latest