Connect with us

Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു ഡി എഫില്‍ പൊട്ടിത്തെറി ഉണ്ടാകും: എം വി ഗോവിന്ദന്‍

പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു ഡി എഫ് ശ്രമിച്ചത്

Published

|

Last Updated

കണ്ണൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു ഡി എഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ യു ഡി എഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരും. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ ഇടതുപക്ഷം നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് വന്‍ സ്വീകാര്യത ലഭിച്ചു. പോളിംഗും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കും.

യു ഡി എഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യു ഡി എഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വെച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു ഡി എഫ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Latest