First Gear
ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്‌സ് മോട്ടോര്‍സൈക്കിള്‍ ഈ മാസം എത്തും
സ്‌ക്രാമ്പ്‌ളര്‍ 400 എക്‌സ് ബൈക്കിന് ഏകദേശം 2.60 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വില
ന്യൂഡല്‍ഹി| ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ സ്‌ക്രാംബ്ലര്‍ പതിപ്പായ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്‌സ് ഈ മാസം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ പകുതിയോടെ ലോഞ്ച് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അവതരണം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മീഡിയ റൈഡുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ഒക്ടോബര്‍ പകുതിയോടെയാണ്. സ്‌ക്രാമ്പ്‌ളര്‍ 400 എക്‌സ് ബൈക്കിന് ഏകദേശം 2.60 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്‌സ് ബൈക്കില്‍ സ്പീഡ് 400ല്‍ ഉപയോഗിച്ചിട്ടുള്ള അതേ എഞ്ചിന്‍ തന്നെയായിരിക്കും ഉണ്ടാവുക. ട്രയംഫിന്റെ പുതിയ ടിആര്‍ സീരീസ് എഞ്ചിനുകളില്‍ ഉള്‍പ്പെടുന്ന 398.15 സിസി ശേഷിയുള്ള ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിലുണ്ടാവുക. ഈ എഞ്ചിന്‍ 39.5 ബിഎച്ച്പി പവറും 37.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.