International
വിശുദ്ധ കഅ്ബാലയത്തിന്റെ മുകള്‍ഭാഗം അണുവിമുക്തമാക്കി

മക്ക | വിശുദ്ധ കഅ്ബാലയത്തിന്റെ മുകള്‍ഭാഗം അണുവിമുക്തമാക്കി. കൊവിഡ് സുരക്ഷയുടെ ഭാഗമായി ബുധനാഴ്ച രാവിലെയായിരുന്നു ഇരുഹറം കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും മേല്‍നോട്ടത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിദഗ്ധ പരിശീലനം നേടിയ സംഘം വിശുദ്ധ കഅ്ബയുടെ ഉപരിതലം അണുവിമുക്തമാക്കിയത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയില്‍ ആധുനിക സാങ്കേതിക വിദ്യയാണ് അണുവിമുക്തമാക്കലിന് ഉപയോഗിക്കുന്നത്.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി മക്കയിലെയും മദീനയിലെയും ഹറമുകളിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കുന്നതിനും ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഘട്ടം ഘട്ടമായി നീക്കിയെങ്കിലും ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഇതുവരെ നീങ്ങിയിട്ടില്ല.