Kerala
ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥിനി മരിച്ചു
കല്ലമ്പലം വെയിലൂരിലാണ് സംഭവം

തിരുവനന്തപുരം| ആറ്റിങ്ങലിൽ ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥിനി മരിച്ചു. 12 വിദ്യാർഥികൾക്ക് പരുക്കേറ്റു. ആറ്റിങ്ങൽ സ്വദേശി ഗ്രേഷ്മ എം വിജയ് ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ ടി സി ടി ആർട്സ് കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ് മരിച്ച ഗ്രേഷ്മ.
പരുക്കേറ്റ വിദ്യാർഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----