Kerala
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
ഘോഷയാത്ര വൈകിട്ട് ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷം സമാപിക്കുന്നത്. ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വിവിധ വകുപ്പുകളുടെയും, കേരള പൈതൃകം, സിനിമ സാഹിത്യം എന്നീ മേഖലയെ സൂചിപ്പിക്കുന്ന പ്ലോട്ടുകളും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങള്‍, ആഫ്രിക്കന്‍ബാന്‍ഡ്, കിവി ഡാന്‍സ്, മുയല്‍ ഡാന്‍സ് എന്നിവയെല്ലാം ഘോഷയാത്രയിലുണ്ടാകും. വൈകുന്നേരം കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
---- facebook comment plugin here -----