Connect with us

Kerala

തൃശൂരില്‍ കാണാതായ പോലീസുകാരനെ തഞ്ചാവൂരില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം എടിഎം കാര്‍ഡ് ഉപയോഗിച്ചതോടെയാണ് സലേഷ് തഞ്ചാവൂരില്‍ ഉണ്ടെന്ന് മനസിലാക്കിയത്

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പോലീസുകാരനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി. ആളൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ പി എ സലേഷിനെ (34)യാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ഈ മാസം എട്ടിനാണ് സലേഷിനെ കാണാതാകുന്നത്.

കഴിഞ്ഞ ദിവസം എടിഎം കാര്‍ഡ് ഉപയോഗിച്ചതോടെയാണ് സലേഷ് തഞ്ചാവൂരില്‍ ഉണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തഞ്ചാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജില്‍നിന്ന് സലേഷിനെ കണ്ടെത്തുകയായിരുന്നു. സലേഷിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മാറിനില്‍ക്കാനുള്ള കാരണം വ്യക്തമാകൂ.

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത പരാതി ലഭിച്ചതിന് പിറകെ ചാലക്കുടി നടത്തിയ അന്വേഷണത്തില്‍ സലേഷിന്റെ ബൈക്ക് ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കണ്ടെത്തി. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല.