Kerala
ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; പരാതി
തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്|കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
വിദ്യാര്‍ത്ഥിയുടെ നെഞ്ചിനും മുഖത്തുമാണ് പരുക്ക്. വിദ്യാർത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് മർദിച്ചത്. ചെരുപ്പ് മാറിയിട്ടതിനാണ് മര്‍ദ്ദനം. തുടര്‍ന്ന് മാതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----


