Kerala
ബേക്കലില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്; ട്രെയിന്‍ തട്ടിയ ആള്‍ മരിച്ചു
റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെയാണ് പരിക്കേറ്റത്.
കാസര്‍ക്കോട് | ബേക്കലില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ട്രെയിന്‍ തട്ടിയ ആള്‍ മരിച്ചു.
കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെയാണ് തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം. ഇതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മരിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.
---- facebook comment plugin here -----


