Connect with us

Kerala

വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ കത്തി നശിച്ചു

വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്

Published

|

Last Updated

കോട്ടയം | വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. പാലാ മുരിക്കുമ്പുഴയില്‍ പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്.

പാലാ, ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.

കത്തീഡ്രല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറി പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു. ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല

 

Latest