Connect with us

Kerala

കൊട്ടിയൂരില്‍ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച്ച ഉച്ചയ്ക്കു ഭാര്യ വീട്ടില്‍ വച്ചാണു രാജേന്ദ്രന്‍ സ്വയം കഴുത്തുമുറിച്ചു വനത്തിലേക്ക് ഓടി മറഞ്ഞത്. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. വനത്തിനകത്ത് ഒന്നരകിലോ മീറ്റര്‍ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭാര്യ വീട്ടില്‍ വച്ച് രാജേന്ദ്രന്‍ തൂങ്ങിമരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സ്വയം കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചശേഷം കൊട്ടിയൂര്‍ റിസര്‍വ് വനത്തിലേക്ക് ഓടിയത്. ഡ്രോണും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചുളള പരിശോധനയില്‍ ആദ്യ ദിനം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രക്തക്കറ പുരണ്ട ടീഷര്‍ട്ട് കണ്ടെടുത്തിയെങ്കിലും വെളിച്ചക്കുറവും വന്യമൃഗ ശല്യവും കണക്കിലെടുത്ത് തിരച്ചില്‍ നിര്‍ത്തി. ഇന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ നിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest