Connect with us

International

പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധം അക്രമാസക്തമായി; ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലാണ് ഏറ്റുമുട്ടലിൽ ഉണ്ടായത്

Published

|

Last Updated

ഇസ്‍ലാമാബാദ് | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്താനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.

ഒമ്പത് മൃതദേഹങ്ങൾ നഗരത്തിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചതായി കറാച്ചി പോലീസ് ചീഫ് സർജൻ സുമയ്യ സയ്യിദ് അൽ ജസീറയോട് സ്ഥിരീകരിച്ചു. നേരത്തെ ആറ് പേർ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മരണകാരണമോ ഇരകളുടെ കൃത്യമായ എണ്ണമോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

കോൺസുലേറ്റ് കോമ്പൗണ്ടിന്റെ പുറംഭാഗം വരെ പ്രതിഷേധക്കാർ എത്തിയെങ്കിലും ശക്തമായ നടപടികളിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ഖാംനഈയുടെ വധത്തിന് പിന്നാലെ പാകിസ്താനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയ്ക്കും ഇസ്റാഈലിനും എതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.

Summary

Violent protests erupted outside the US consulate in Karachi, Pakistan, following reports of Iranian Supreme Leader Ayatollah Ali Khamenei’s death, resulting in the deaths of at least nine people. Clashes occurred as protesters attempted to storm the consulate, with hospital officials confirming nine bodies were brought in after police moved to disperse the crowd. While protesters reached the outer perimeter of the compound, authorities maintained that the situation was eventually brought under control.

---- facebook comment plugin here -----

Latest