Kerala
ആംബുലന്‍സ് മോഷ്ടീച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞു
കല്ലമ്പലം കുടവൂര്‍ മുസ്ലിം ജമാഅത്തിന്റെ ആംബുലന്‍സാണ് മോഷണം പോയത്
തിരുവനന്തപുരം | ആംബുലന്‍സ് മോഷ്ടീച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞതായി പരാതി. കല്ലമ്പലം കുടവൂര്‍ മുസ്ലിം ജമാഅത്തിന്റെ ആംബുലന്‍സാണ് മോഷണം പോയത്. ഏതാനും വിദ്യാര്‍ഥികളെ കാണിനില്ലെന്ന പരാതിയുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലന്‍സ് മോഷണം പോയത്. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ആംബുലന്‍സുമായി മുങ്ങിയെന്ന സംശയത്തിലാണ് പോലീസ്.
വിദ്യാര്‍ഥികളെയും വാഹനവും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. കാണാതായ വിദ്യാര്‍ഥികള്‍ ആംബുലന്‍സുമായി എങ്ങോട്ടാണു പോയതെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.


