Connect with us

National

അമേരിക്കയില്‍ കര്‍ണാടക വിദ്യാര്‍ഥിയെ കാണാതായി

യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ വിദ്യാര്‍ഥിയായ സകേത് ശ്രീനിവാസയ്യയെയാണ് കാണാതായത്

Published

|

Last Updated

ബംഗലുരു | അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി. കര്‍ണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാലിഫോര്‍ണിയയില്‍ കാണാതായത്.

യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുകയായിരുന്ന സാകേതിനെപ്പറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. ഐ ഐ ടി മദ്രാസില്‍ നിന്നു ബിരുദം നേടിയാണ് സാകേത് ഉപരിപഠനത്തിന് കാലിഫോര്‍ണിയയില്‍ എത്തിയത്.

ഫെബ്രുവരി ഒമ്പതിനു ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. ക്യാമ്പസിനടുത്തായി ഏകദേശം ഒരു കിലോമീറ്റര്‍ അകലെ അവസാനമായി കണ്ടതായാണ് വിവരം. സഹപാഠികളുള്‍പ്പെടെയുള്ളവര്‍ പരിസര പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ സാകേതിന്റെ പാസ്പോര്‍ട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കാണാതായതില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു. അധികൃതര്‍ സാകേതിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest