Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

വിദേശത്തുള്ള പരാതിക്കാരി ഇന്ത്യന്‍ എംബസിയിലെത്തിയാണ് മൊഴി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം| പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള പരാതിക്കാരി ഇന്ത്യന്‍ എംബസിയിലെത്തിയാണ് മൊഴി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂര്‍ത്തിയായ ശേഷമാണ് ജാമ്യം നല്‍കിയത്. പരാതിക്കാരിയുടേത് എന്ന നിലയില്‍ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയത്.

 

Latest