Kerala
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി യുവാവ്; മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു
സൂരജിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
തൃശൂര്‍| തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു. ആലുവയില്‍ നിന്ന് എത്തിച്ച നേപ്പാള്‍ സ്വദേശി സൂരജ് (31) ആണ് തടവ് ചാടിയത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടിലേക്കാണ് സൂരജ് ആദ്യം എത്തിയത്. വീട്ടുടമ മുരളി ചോദ്യം ചെയ്തതോടെ സൂരജ് മുരളിയെ കുത്തി പരുക്കേല്‍പ്പിച്ചു.
പിന്നാലെ പടിഞ്ഞാറെ കോട്ടയില്‍ എത്തിയ സൂരജിനെ തടയാന്‍ ശ്രമിച്ച ബെന്നി വില്‍സണ്‍, അജിത്ത് എന്നിവരെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ല. സൂരജിനെ പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


