Connect with us

sharon raj murder

ഷാരോണിനെ ഗ്രീഷ്മ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാനെന്ന് പോലീസ്

കഷായത്തില്‍ കാപിക് (kapiq) എന്ന കീടനാശിനി ചേര്‍ത്ത് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുടിക്കാന്‍ കൊടുക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കെ നായർ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാനെന്ന് പോലീസ്. കഷായത്തില്‍ കീടനാശിനി ചേര്‍ത്ത് ഷാരോണിനെ ഗ്രീഷ്മ കുടിപ്പിക്കുകയായിരുന്നു. എ ഡി ജി പി. എം ആര്‍ അജിത്കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഷാരോണും ഗ്രീഷ്മയും ഒരു വര്‍ഷം അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പിണക്കമുണ്ടാകുകയും അതേമാസം ഗ്രീഷ്മക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹം നിശ്ചയിച്ചെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. ഈ അടുത്ത കാലത്ത് ബന്ധം ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. എന്നാല്‍ ഷാരോണ്‍ പിന്മാറാന്‍ തയ്യാറായില്ല. ഒഴിവാക്കാനായി ജാതക ദോഷം പറഞ്ഞതായും ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെയാണ് ഷാരോണിനെ വകവരുത്താന്‍ തീരുമാനിച്ചതെന്നും ഗ്രീഷ്മ പറഞ്ഞതായി പോലീസ് അറിയിച്ചു. കഷായത്തില്‍ കാപിക് (kapiq) എന്ന കീടനാശിനി ചേര്‍ത്ത് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുടിക്കാന്‍ കൊടുക്കുകയായിരുന്നു. കുടിച്ച ഷാരോണ്‍ അവിടെ ഛര്‍ദിച്ചു. അവശനായി സുഹൃത്തിനൊപ്പമാണ് പായത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രീഷ്മ ഇത് ചെയ്തത്. മാതാപിതാക്കള്‍ക്കെതിരെ പ്രാഥമികായി തെളിവില്ല. മറ്റ് സഹായവും തെളിഞ്ഞിട്ടില്ല. അതേസമയം സഹായം ലഭിച്ചുവോയെന്നത് പോലീസ് അന്വേഷിക്കും.

കഷായത്തില്‍ വിഷം കലര്‍ത്തിയത് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല. അമ്മക്ക് കുടിക്കാനുള്ള കഷായക്കൂട്ട് ഉപയോഗിച്ച് ഗ്രീഷ്മ വീട്ടില്‍ തന്നെ കഷായം ഉണ്ടാക്കുകയായിരുന്നു. കഷായം കുടിക്കാന്‍ വലിയ പാടാണെന്ന് ഗ്രീഷ്മ പറഞ്ഞപ്പോള്‍ ഷാരോണ്‍ പരിഹസിക്കുമായിരുന്നു. തനിക്ക് ലഭിച്ചാല്‍ കുടിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് വീട്ടിലെത്തിയപ്പോള്‍ അവസരം മുതലെടുത്ത് കഷായം കുടിക്കാൻ കൊടുക്കുന്നത്. ഗ്രീഷ്മക്കെതിരെ ഷാരോണ്‍ മൊഴി നല്‍കിയിട്ടില്ലെന്നും എ ഡി ജി പി അജിത് കുമാര്‍ പറഞ്ഞു.

Latest