Connect with us

ബജറ്റില്‍ അനുവദിച്ച തുകയ്ക്ക് പുറമെ 75 ലക്ഷം രൂപ അധികമായി ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്.
വിമാനയാത്ര ടിക്കറ്റിനും മറ്റും അധിക തുക വേണമെന്നാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടത്. നിരന്തര കത്തിടപാടുകള്‍ക്കൊടുവില്‍ കഴിഞ്ഞ ആഗസ്റ്റ് മാസം 75 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഗവര്‍ണറുടെ ചെലവിനും മറ്റുമായി ബജറ്റില്‍ സംസ്ഥാനം പണം നീക്കി വയ്ക്കാറുണ്ട്. ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രകള്‍ക്കായി രണ്ട് ഹെഡ് ഓഫ് അക്കൌണ്ടുകളില്‍ നിന്നായി 11,88,000 അനുവദിച്ചത്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് ഈ തുക അനുവദിച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം തീരാന്‍ എട്ട് മാസമുള്ളപ്പോള്‍ ജൂലൈ ആയപ്പോഴേക്കും 7,13,299 രൂപ ചെലവഴിച്ചു. ഇതോടെയാണ് ഗവര്‍ണറുടെ യാത്രക്ക് കൂടുതല്‍ തുക രാജ് ഭവന്‍ ആവശ്യപ്പെട്ടത്. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞെടുപ്പുകള്‍ നടന്ന സമയത്താണ് ഗവര്‍ണര്‍ കൂടുതലായി വിമാനയാത്ര നടത്തിയത്.

 

വീഡിയോ കാണാം

Latest