Connect with us

buffer zone

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി

വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | ജനവാസകേന്ദ്രങ്ങളെയും കൃഷിടയിടങ്ങളേയും ബഫർ സോണിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖല ഉൾപ്പെടെ ഒരു കിലോമീറ്റർ പ്രദേശങ്ങളെ ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച് 2019 ഒക്ടോബർ 31ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ സുപ്രീം കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കി. പിന്നീട് ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെടുത്തിയതിന് എതിരായ ജനവികാരത്തെ തുടർന്ന് സർക്കാർ നിലപാട് തിരുത്തി.

എന്നാൽ സുപ്രീം കോടതിയിൽ അനുകൂല വിധി നേടുന്നതിന് സർക്കാറിന്റെ മുൻ ഉത്തരവ് തടസ്സമായി. ഇത് പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതോടെയാണ് ബഫർ സോൺ വിഷയത്തിലെ മുൻ ഉത്തരവ് തിരുത്തി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ സർക്കാർ ഉടൻ സുപ്രീം കോടതിയെ സമീപിക്കും.