Connect with us

Covid India

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഗോവ സര്‍ക്കാര്‍

ക്വാറന്റീന്‍ അവസാനിച്ച എല്ലാവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും

Published

|

Last Updated

പനാജി |  കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ക്കശമായി ഗോവ സര്‍ക്കാര്‍ . കേരളത്തില്‍നിന്നും എത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഗോവ സര്‍ക്കാര്‍. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ ഹോം ക്വാറന്റീനുമാണ് നിര്‍ബന്ധമാക്കിയത്.

ക്വാറന്റീന്‍ അവസാനിച്ച എല്ലാവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അര്‍ഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ കര്‍ഫ്യൂ ഒരാഴ്ച കൂടി നീട്ടി.