Connect with us

National

കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ചിത്രമെടുത്തു; പരിശീലകന്‍ അറസ്റ്റില്‍

മാണ്ട്യ ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മംഗളൂരു | കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകനെ അറസ്റ്റ് ചെയ്തു. മാണ്ട്യ ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്.

യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്. പരിശീലനത്തിന് മുമ്പ് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അതിവിദഗ്ധമായി കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പല വിദ്യാര്‍ഥിനികളെയും ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പരിശീലകനെ കൊണ്ടുള്ള ശല്യം അസഹനീയമായതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ വിവരം പുറത്തു പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്. കേരളത്തില്‍ കെ സി എ പരിശീലകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.