Kerala
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു: കാനം രാജേന്ദ്രന്‍
സപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക സര്‍ക്കാര്‍ ഉത്തരവ് വായിച്ചാല്‍ തീരുന്നതാണെന്നും കാനം

തിരുവനന്തപുരം | വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ 2019 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ കൈക്കൊണ്ടിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2019ലെ സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണിതെന്നും സര്‍ക്കാര്‍ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും കാനം പറഞ്ഞു.
ഒരു കാരണവശാലും പട്ടയം നല്‍കാന്‍ അധികാരമില്ലാത്ത വ്യക്തി നല്‍കിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാന്‍ കാരണമെന്നും കാനം വിശദീകരിച്ചു. സപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക സര്‍ക്കാര്‍ ഉത്തരവ് വായിച്ചാല്‍ തീരുന്നതാണെന്നും കാനം വ്യക്തമാക്കി. പത്തനംതിട്ടയിലെ സിപിഎം – സിപിഐ തര്‍ക്കം ജില്ലാ നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു
---- facebook comment plugin here -----