Connect with us

Ongoing News

പൊരിഞ്ഞ പോരാട്ടം; ഒടുവില്‍ മുംബൈക്കു മുമ്പില്‍ വീണ് മഞ്ഞപ്പട

ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ സിറ്റി എഫ് സിയുടെ വിജയം.

Published

|

Last Updated

മുംബൈ | പിരിമുറുക്കം, സംഘര്‍ഷം, നാടകീയ മുഹൂര്‍ത്തങ്ങള്‍…ഐ എസ് എലിലെ ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ മുംബൈക്കു മുമ്പില്‍ കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ സിറ്റി എഫ് സിയുടെ വിജയം.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ അനാവശ്യ പിഴവുകള്‍ മുതലെടുത്താണ് മുംബൈ രണ്ട് തവണ സ്‌കോര്‍ ചെയ്തത്. ഒന്നാം പകുതിയിലെ അധിക സമയത്തെ നാലാം മിനുട്ടില്‍ ജോര്‍ജ് പെരേര ഡയസ് ആണ് മുംബൈക്കായി ലീഡെടുത്തത്. രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് 57ാം മിനുട്ടില്‍ സമനില ഗോള്‍ നേടി. കിടിലന്‍ ഹെഡ്ഢറിലൂടെ ഡാനിഷ് ഫാറൂഖ് ആണ് മുംബൈയുടെ വല ചലിപ്പിച്ചത്.

66ാം മിനുട്ടില്‍ മാപ്പര്‍ഹിക്കാത്ത അശ്രദ്ധക്ക് ബ്ലാസ്റ്റേഴ്‌സിന് വലിയ വില കൊടുക്കേണ്ടി വന്നു. കിട്ടിയ അവസരം നന്നായി മുതലെടുത്ത അപുയ്യ റാല്‍ട്ടെ തല കൊണ്ട് ബ്ല്ാസ്റ്റേഴ്‌സ് വലയിലേക്ക് പന്ത് ചെത്തിയിട്ടു. പിന്നീട് ഇരു ടീമുകളും കയറിയും ഇറങ്ങിയും മൈതാനത്തില്‍ അടരാടിയതോടെ മത്സരം കൂടുതല്‍ വേഗതയേറിയതായി.

അവസാന മിനുട്ടുകളിലേക്ക് അടുക്കുമ്പോള്‍ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനും മുംബൈ ഫുട്‌ബോള്‍ അരീന സാക്ഷിയായി. അധിക സമയത്തിന്റെ 14ാം മിനുട്ടില്‍ മത്സരം കൈയാങ്കളിയിലെത്തി. തുടര്‍ന്ന് റഫറി ചുവപ്പു കാര്‍ഡ് പുറത്തെടുത്തു. ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രിങ്കികിനും മുംബൈയുടെ വാന്‍ നീഫിനും ചുവപ്പ് കണ്ട് പുറത്തുപോകേണ്ടി വന്നു. പ്രബീര്‍ ദാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

 

Latest