Kerala
ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കരുവന്‍തിരുത്തി സ്വദേശി മുനീറയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ കസ്റ്റഡിയില്‍.
കോഴിക്കോട് | ഫാറൂഖ് കോളജിനു സമീപം ഭര്‍ത്താവിന്റെ വെട്ടേറ്റ് പരുക്കേറ്റ യുവതി മരിച്ചു. കരുവന്‍തിരുത്തി സ്വദേശി മുനീറയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മുനീറയെ വെട്ടിയ ഭര്‍ത്താവ് എം കെ ജബ്ബാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെട്ടുകത്തി കൊണ്ടുള്ള ജബ്ബാറിന്റെ ആക്രമണത്തില്‍ മുനീറയുടെ തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനാലാണ് മുനീറയെ ജബ്ബാര്‍ വെട്ടിയതെന്നാണ് വിവരം.
---- facebook comment plugin here -----

