Connect with us

Ongoing News

ബോക്‌സിങ് ഫെഡറേഷന്‍ മാനസികമായി തളര്‍ത്തുന്നു; ഗുരുതര ആരോപണവുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് ലോവ്ലിന

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റുകയും ഇതിലൂടെ പരിശീലനം തടസപ്പെടുത്താനുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ശ്രമിക്കുന്നത്.

Published

|

Last Updated

ദിസ്പുര്‍ | ബോക്‌സിങ് ഫെഡറേഷന്‍ മാനസികമായി തളര്‍ത്തുന്നുവെന്ന ആരോപണവുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് ലോവ്ലിന ബോര്‍ഗോഹെയ്ന്‍. ഇതുകാരണം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒരുങ്ങാന്‍ സാധിക്കുന്നില്ല. ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റുകയും ഇതിലൂടെ പരിശീലനം തടസപ്പെടുത്താനുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ശ്രമിക്കുന്നത്. ഇത് തന്നെ അധിക്ഷേപിക്കലാണ്. ഫെഡറേഷന്റെ നടപടികള്‍ മൂലം പരിശീലന ക്യാമ്പില്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ട്.

കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണെന്നും ലോവ്ലിന പ്രതികരിച്ചു. അസമില്‍ നിന്ന് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ താരമാണ് ലോവ്ലിന. ടോക്യോ ഒളിംപിക്‌സ് ബോക്‌സിങില്‍ താരം വെങ്കല മെഡല്‍ നേടിയിരുന്നു.

 

Latest