Connect with us

Kerala

പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽകാലിക ഗ്യാലറി തകർന്നുവീണു; വിദ്യാർഥികൾക്ക് പരുക്ക്

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

|

Last Updated

കോട്ടയം|പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണു വിദ്യാർഥികൾക്ക് പരുക്ക്. രാവിലെ 8.45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്.വിദ്യാർത്ഥികളുടെ എണ്ണം എടുക്കുന്നതിനായി താൽക്കാലിക ഗ്യാലറിയിൽ കയറ്റി നിർത്തിയപ്പോഴാണ് ഗ്യാലറി തകർന്നു വീണത്.

കാല് ഇടയിൽ കുരങ്ങി 15 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ആയി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

 

 

---- facebook comment plugin here -----

Latest