Kerala
ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ്, വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്; പരസ്പരം പുകഴ്ത്തി നേതാക്കള്‍
ജി സുധാകരന് അവാര്‍ഡ് നല്‍കുക എന്നാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും വിഡി സതീശന്‍
 
		
      																					
              
              
            തിരുവനന്തപുരം| ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയില്‍ പരസ്പരം പുകഴ്ത്തി നേതാക്കള്‍. സിപിഎം നേതാവ് ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ ഒരു പരിപാടി റദ്ദാക്കിയാണ് താന്‍ ഇവിടെ എത്തിയത്. ജി സുധാകരന് അവാര്‍ഡ് നല്‍കുക എന്നാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം മറുപടി പ്രസംഗത്തില്‍ ജി സുധാകരന്‍ പ്രതിപക്ഷ നേതാവിനെ പുകഴ്ത്തി സംസാരിച്ചു. വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്ന് ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നം?. പാര്‍ട്ടി മെമ്പര്‍മാരാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബര്‍ സേന അല്ല. കമന്റ് ബോക്‌സ് അടച്ച് വെച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. ബിജെപി വളര്‍ച്ചയെ ആശ്രയിച്ചിരിക്കും കേരളത്തില്‍ സിപിഎം കോണ്‍ഗസ് സഖ്യമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


