Kerala
കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും ഡീനുമാരും ബഹിഷ്‌കരിച്ചു
75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്

തിരുവനന്തപുരം | കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു.
എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ സര്‍വകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം. ദേശീയ റാങ്കിങ്ങില്‍ ഇടം നേടിയ സര്‍വ്വകലാശാല വിസിമാരെ അടുത്ത ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരിക്കുന്നുണ്ട്. കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മലിനെയും കാലിക്കറ്റ് വിസി വി രവീന്ദ്രനെയും ക്ഷണിച്ചിട്ടുണ്ട്.
---- facebook comment plugin here -----