Connect with us

Eranakulam

മതേതരത്വത്തിന്റെ മാനിഫെസ്‌റ്റോയുമായി എസ് വൈ എസ്; രാഷ്ട്രീയ നേതൃത്വത്തിന് കൈമാറി

'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ആഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പദ്ധതികളുടെ ഭാഗമായിട്ടാണ് മാനിഫെസ്റ്റോ തയ്യാറാക്കി വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്.

Published

|

Last Updated

കൊച്ചി | ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ മതേതരത്വത്തിന്റെ മാനിഫെസ്റ്റോ രാഷ്ട്രീയ നേതൃത്വത്തിന് കൈമാറി. രാഷ്ട്രം നിലനില്‍ക്കേണ്ടതിന്റെയും രാഷ്ട്രമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെയും ആവശ്യകത വിശദമായി പ്രതിപാദിക്കുന്ന മാനിഫെസ്റ്റോ സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ വിഷയങ്ങള്‍ സമഗ്രമായി വിശദീകരിക്കുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളെയും പരാമര്‍ശിക്കുന്നു. ‘ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ആഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പദ്ധതികളുടെ ഭാഗമായിട്ടാണ് മാനിഫെസ്റ്റോ തയ്യാറാക്കി വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്.

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന നാനാജാതി പ്രശ്‌നങ്ങളിലേക്ക് രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുക കൂടി ലക്ഷ്യമിട്ടാണ് മാനിഫെസ്റ്റോ വിതരണം ചെയ്യുന്നത്.

എറണാകുളം പാര്‍ലിമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്, ആലുവ എം എല്‍ എ. അന്‍വര്‍ സാദത്ത്, മുന്‍ എം എല്‍ എ. എ എം യൂസുഫ്, കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാര്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ മുത്തലിബ്, സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി വര്‍ഗീസ് തുടങ്ങിയവര്‍ക്ക് നല്‍കി.

ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് സാംസ്‌കാരികം പ്രസിഡന്റ് റഫീഖ് സഖാഫി ചിറയം, വിവിധ സോണ്‍ ഭാരവാഹികള്‍ സംബന്ധിച്ചു.

 

Latest