Pathanamthitta
എസ് വൈ എസ് സാന്ത്വനം ഡയറക്ടറേറ്റിന്റെ തെക്കന്‍ മേഖല പര്യടനത്തിന് തുടക്കമായി
തിരുവസന്തം 1500ന്റെ ഭാഗമായി 1500 ഷി-പാലീയേറ്റീവ് യൂണിറ്റുകള്‍,1500 സാന്ത്വനം ക്ലബുകള്‍,1500 ജനക്ഷേമ കേന്ദ്രങ്ങള്‍, 15000 സാന്ത്വനം വളണ്ടിയര്‍മാര്‍,313 സാന്ത്വനം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവയുടെ സമര്‍പ്പണം നടക്കുമെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു
പത്തനംതിട്ട | സാന്ത്വന മാസത്തിന്റെയും തിരുവസന്തം 1500 ന്റെയും ഭാഗമായി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യം വെച്ച് എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി.ഇന്‍സ്‌പെയര്‍ ഡി-3 എന്ന പേരിലാണ് സംസ്ഥാന നേതാക്കളുടെ പര്യടനം നടക്കുന്നത്.എസ് വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ സിറാജുദ്ധീന്‍ സഖാഫി തൃശൂര്‍ ഉദ്ഘാടനം ചെയ്തു.
തിരുവസന്തം 1500ന്റെ ഭാഗമായി1500 ഷി-പാലീയേറ്റീവ് യൂണിറ്റുകള്‍,1500 സാന്ത്വനം ക്ലബുകള്‍,1500 ജനക്ഷേമ കേന്ദ്രങ്ങള്‍,
15000 സാന്ത്വനം വളണ്ടിയര്‍മാര്‍,313 സാന്ത്വനം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവയുടെ സമര്‍പ്പണം നടക്കുമെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു,അബ്ദുല്‍ സലാം സഖാഫി അധ്യക്ഷത വഹിച്ചു.
സാന്ത്വനം എമര്‍ജന്‍സി ടീം കോ-ഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ പദ്ധതി അവതരണം നടത്തി.
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എ പി മുഹമ്മദ് അഷ്ഹര്‍,യൂസുഫ്
,സലാഹുദ്ധീന്‍ മദനി, മുനീര്‍ ജൗഹരി,സുധീര്‍ വഴിമുക്ക്,നിസാര്‍ നിരണം എന്നീവര്‍ പ്രസംഗിച്ചു.




