Kerala
ദമ്പതികള്‍ക്കുമേല്‍ പെട്രോളൊഴിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍
ബിജിന്റെ വലതു കൈയുടെ അസ്ഥി അടിച്ചു തകര്‍ക്കുകയും ചെയ്തു

പത്തനംതിട്ട | ദമ്പതികള്‍ക്കുമേല്‍ പെട്രോള്‍ ഒഴിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കാല്ലമുള ചാത്തന്‍തറ പത്തായപ്പാറ വീട്ടില്‍ പി വി മണി (50)യെയാണ് നെടുങ്കുന്നത്തു നിന്നും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 20ന് രാത്രി കൊല്ലമുള ചാത്തന്‍തറ കാഞ്ഞിരപ്പാറ വീട്ടില്‍ ബിജിന്‍ കെ ബിജുവിന്റെ വീട്ടില്‍ അതിക്രമിച്ചകയറി പ്രതി ദമ്പതികള്‍ക്ക് മേല്‍ പെട്രോളൊഴിക്കുകയായിരുന്നു. ബിജിന്റെ വലതു കൈയുടെ അസ്ഥി അടിച്ചു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐ പി വി സുഭാഷ്, എ എസ് ഐ മനോജ്, സി പി ഓമാരായ ശ്രീകാന്ത് , അശ്വതിഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.