Connect with us

National

ബിഹാറിലെ കരട് വോട്ടര്‍പട്ടിക; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കമീഷന്‍ അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആര്‍ ജെ ഡിയും സി പി ഐ എം എലും സുപ്രീംകോടതിയെ സമീപിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  ബിഹാറില്‍ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് സുപ്രീംകോടതി രിഗണിക്കുക.

കമീഷന്‍ അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആര്‍ ജെ ഡിയും സി പി ഐ എം എലും സുപ്രീംകോടതിയെ സമീപിച്ചത്.മുന്‍ ഉത്തരവിനു ശേഷം അവകാശവാദം സമര്‍പ്പിക്കുന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Latest