Connect with us

pala bishop issue

പാലാ ബിഷപ്പിന് നല്‍കിയ പിന്തുണ: തൃശ്ശൂര്‍ യു ഡി എഫില്‍ ഭിന്നത

യു ഡി എഫ് ജില്ലാ കണ്‍വീനറെ മാറ്റണമെന്ന് ലീഗ്

Published

|

Last Updated

തൃശ്ശൂര്‍ | ഒരു തെളിവുമില്ലാതെ നാര്‍കോട്ടിക്ക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂര്‍ യു ഡി എഫ് കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിനെചൊല്ലി മുന്നണിയില്‍ ഭിന്നത. സംഭവം വിവാദമായതോടെ വാര്‍ത്താകുറിപ്പിനെ തളളി ഡി സി സി യും ലീഗും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വാര്‍ത്താക്കുറിപ്പ് തിരുത്താനും കണ്‍വീനര്‍ തയ്യാറായി. എന്നാല്‍ മുന്നണി താത്പര്യത്തിന് വിരുദ്ധമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയ കണ്‍വീനറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാഘടകം രംഗത്തെത്തി.

ബിഷപ്പിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു ആദ്യം ഇറക്കിയ വാര്‍ത്താക്കുറിപ്പ്. ഇത് വിവാദമായതോടെ യു ഡി എഫ് ജില്ലാ നേതൃത്വം തിരുത്തിയ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഭാഗം പൂര്‍ണമായും നീക്കം ചെയ്താണ് പുതിയ വാര്‍ത്താകുറിപ്പിറക്കിയത്. വാര്‍ത്താകുറിപ്പുമായി ഡി സി സിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് ചില തത്പ്പര കക്ഷികള്‍ ചെയ്തതെന്നുമായിരുന്നു പ്രസിഡന്റ് ജോസ് വള്ളൂരിന്റെ വിശദീകരണം.

 

 

---- facebook comment plugin here -----

Latest