Connect with us

Kerala

സപ്ലൈകോയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന; ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങള്‍

ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു.

Published

|

Last Updated

തിരുവനന്തപുരം | സപ്ലൈകോയില്‍ ഇന്ന് നടന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന. 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങളാണ് ഇന്ന് മാത്രം വിറ്റഴിച്ചത്. ഇതോടെ ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു. ഈ വര്‍ഷം 300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെ 319.3 കോടി രൂപയുടെ വില്‍പന നടന്നുകഴിഞ്ഞു. 49 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാവാറുണ്ട്. എന്നാല്‍, അത്തരത്തിലുള്ള വിലക്കയറ്റം ഉണ്ടാവാതെ സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും മുന്‍കൂട്ടി വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു.

ഒരു റേഷന്‍ കാര്‍ഡിന്എട്ട്കിലോഗ്രാം അരിയാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനു പുറമേ കാര്‍ഡൊന്നിന്20കിലോ പച്ചരി/പുഴുക്കലരി25രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കുന്നു.92.8ലക്ഷം കിലോഗ്രാം അരി ഈ മാസം വില്‍പന നടത്തി. മറ്റ് പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലകളോട് കിടപിടിക്കുന്ന വിധത്തില്‍ ബ്രാന്‍ഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു വന്‍നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.250ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും,വിലക്കുറവും ഓണത്തിന് പ്രത്യേകമായി നല്‍കുന്നുണ്ടെന്നും സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Latest