Education
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി
നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനിലാണ് കോഴ്‌സ് നടന്നത്.

'ഫെസ് ഓറ' ചടങ്ങ് അസിസ്റ്റന്റ് കലക്ടര്‍ ഡോ. മോഹനപ്രിയ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനില്‍ നടന്ന ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി. യേനപ്പൊയ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നടന്ന കോഴ്‌സിലെ ആദ്യ ബാച്ചാണ് ഇന്നലെ നടന്ന ‘ഫെസ് ഓറ’ ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
ഫെസ് ഇന്‍ മാനേജിങ് ഡയറക്ടര്‍ എം കെ ഷൗക്കത്ത് അലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ ഡോ. മോഹനപ്രിയ ഐ എ എസ് ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ബിരുദദാന പ്രഭാഷണവും സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യ പ്രഭാഷണവും നടത്തി.
സി എ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍, യെനപ്പോയ യൂണിവേഴ്‌സിറ്റി എച്ച് ഒ ഡി. മെര്‍വിന്‍ ജൈസണ്‍ വാസ്, നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. സയ്യിദ് നിസാം റഹ്മാന്‍, ഫെസ് ഇന്‍ ഡയറക്ടര്‍മാരായ മുഹമ്മദ് സര്‍ഫ്രാസ്, മുഹമ്മദ് റിയാസ്, എന്‍ ടി സഫ്‌വാന്‍, കണ്‍സള്‍റ്റന്റ് ഒ മുഹമ്മദ് ഫസല്‍, മര്‍കസ് ഡയറക്ടര്‍മാരായ മുഹമ്മദ് ഉനൈസ്, റഷീദ് സഖാഫി, കെ ഷമീം, അലിക്കുഞ്ഞി ദാരിമി, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഹബീബ് റഹ്മാന്‍ സംബന്ധിച്ചു.