Connect with us

Malappuram

ഫാസിസ്റ്റ് മനശാസ്ത്രം പേറുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനം: ഫിര്‍ദൗസ് സുറൈജി സഖാഫി

വയനാട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥിയെ അതി ക്രൂരമായി ആക്രമിച്ച സംഭവം വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്ക് അപമാനമാണ്

Published

|

Last Updated

വൈലത്തൂര്‍ | ഫാസിസ്റ്റ് മനഃശാസ്ത്രം പേറുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ആള്‍ക്കൂട്ട ആക്രമണം പോലെയുള്ള നിഷ്ടൂരമായ അതിക്രമങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന പ്രെസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി.

വയനാട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥിയെ അതി ക്രൂരമായി ആക്രമിച്ച സംഭവം വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്ക് അപമാനമാണ്. സ്വാതന്ത്ര്യത്തെയും ജനാധിപത്യയെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന സംഘങ്ങള്‍ പുറം മോടിക്ക് മാത്രമാവുകയും ഇടപാടുകളില്‍ ഇത് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധത അപമാനകരമാണ്. വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി തലമുറയുടെ അറിവിനെയും ജനാതിപത്യ ബോധ്യത്തെയും തിരിച്ചറിഞ്ഞു നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വിദ്യാര്‍ത്ഥി സംഘങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്‍ഖിലാബി ആവാസ്’ ജില്ല നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രെസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി ഡോ മുഹമ്മദ്നിയാസ്, ജില്ലാ ജനറല്‍ സെക്രെട്ടറി മുഹമദ് സാദിഖ് തെന്നല, ഫിനാന്‍സ് സെക്രെട്ടറി ജഹ്ഫര്‍ഷാമില്‍ ഇര്‍ഫാനി, സിറാജുദ്ധീന്‍ താനൂര്‍ , അതീഖ് റഹ്മാന്‍ ഊരകം സംസാരിച്ചു. ജില്ലാ സെക്രെട്ടറിമാരായ ടി അബൂബക്കര്‍, മുഹമ്മദ് ജാസിര്‍, സാലിം സഖാഫി, സൈനുല്‍ ആബിദ്, ഇസ്മായില്‍ തിരൂരങ്ങാടി, അഫള്ല്‍ കൊടുമുടി, മുഹമ്മദ് റഫീഖ് അഹ്സനി, മന്‍സൂര്‍ പി സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പ്രകടനത്തിന് ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

Latest