Kerala
കോഴിക്കോട് നഗരത്തിൽ ബസ് ഷെൽട്ടർ തകർന്നുവീണ് വിദ്യാർഥിനിക്ക് പരുക്ക്
ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു

കോഴിക്കോട് | കോഴിക്കോട് നഗരത്തിൽ മീഞ്ചന്തയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളജിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. നരിക്കുനി സ്വദേശിനി അഭിഷ്‌നയുടെ കാലിനാണ് പരുക്കേറ്റത്. മീഞ്ചന്ത ആർട്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
അഭിഷ്‌നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇവിടെ ബസ് കാത്തുനിന്നിതായിരുന്നു വിദ്യാർഥിനി.
ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
---- facebook comment plugin here -----