Connect with us

Kannur

കണ്ണൂരില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍; ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയം

കഴിച്ച വിഷവും ഓണ്‍ലൈനായാണ് വരുത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അദ്‌നാന്‍ എന്ന വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈയടുത്ത കാലത്തായി സ്‌കൂളില്‍ പോകാതെ മൊബൈല്‍ ഫോണ്‍ അഡിക്ടായിരുന്നു മകനെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടി ഓൺലൈൻ ഗെയിമിംഗിൽ ദീർഘ നേരം ഏർപ്പെട്ടിരുന്നതായാണ് സംശയം. കഴിച്ച വിഷവും ഓണ്‍ലൈനായാണ് വരുത്തിയത്.