Connect with us

Business

സംസ്ഥാന സ്‌കൂള്‍ കായികമേള : 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മ്മിച്ചത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

117.5   പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് HUID ഹാള്‍മാര്‍ക്കോടെ 916 പരിശുദ്ധിയില്‍ 22 കാരറ്റിലാണ് നിര്‍മ്മിച്ചത്.

Published

|

Last Updated

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പ് (ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി) മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തിരുവനന്തപുരം ഷോറൂമില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മലബാര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍.അബ്ദുള്‍ ജലീലില്‍ നിന്ന് ഏറ്റുവാങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് എന്‍ എസ് കെ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, തിരുവനന്തപുരം ഷോറൂം ഹെഡ് സെയ്ദ് കെ.മുഹമ്മദ് എന്നിവര്‍ സമീപം

തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പ് (ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി) മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തിരുവനന്തപുരം ഷോറൂമില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മലബാര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍.അബ്ദുള്‍ ജലീലില്‍ നിന്ന്  ഏറ്റുവാങ്ങി. 117.5   പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് HUID ഹാള്‍മാര്‍ക്കോടെ 916 പരിശുദ്ധിയില്‍ 22 കാരറ്റിലാണ് നിര്‍മ്മിച്ചത്.

ഇ – ടെന്‍ഡര്‍ മുഖേന ഏറ്റവും കുറഞ്ഞ സമയ പരിധിയില്‍ 7 ദിവസം കൊണ്ടാണ് സ്വര്‍ണക്കപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരമ്പരാഗതവും അത്യാധുനികവുമായ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ മികവ് തെളിയിച്ച നിരവധി കരകൗശല  വിദഗ്ധര്‍  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനുണ്ട്. ഇവരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വര്‍ണക്കപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും  ലൈഫ് ടൈം ഫ്രീ മെയിന്റനന്‍സും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉറപ്പുനല്‍കുന്നുണ്ട്. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് എന്‍ എസ് കെ,  മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, തിരുവനന്തപുരം ഷോറൂം ഹെഡ് സെയ്ദ് കെ.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിനുള്ള അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളുവെങ്കിലും ഭംഗിയായി തന്നെ ഇതിന്റെ രൂപകല്‍പ്പന നിര്‍വ്വഹിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇതിനുള്ള അവസരം നല്‍കിയതിന് സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 410 -ല്‍ അധികം ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്  ഇന്ത്യയില്‍  10 അത്യാധുനിക ഫാക്ടറികളും 4 അന്താരാഷ്ട്ര യൂണിറ്റുകളും ഉണ്ട്.  റോയല്‍റ്റിയും നികുതിയും ഉള്‍പ്പടെ നല്‍കികൊണ്ട് ഉത്തരവാദിത്ത ഉറവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യുന്ന സ്വര്‍ണം മാത്രമാണ്  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ശേഖരിക്കുന്നത്. മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റിക്കൊണ്ട് ഇ എസ് ജി വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

 

 

Latest