Connect with us

Kerala

ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്ത കേസ്; സിപിഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

പ്രതി മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

Published

|

Last Updated

പാലക്കാട്|ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്ത കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനാണ് അറസ്റ്റിലായത്. പ്രതി മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു.

ചിറ്റൂരിലെ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ പാലക്കാട് സിപിഎം പെരുമാട്ടി ലോക്കല്‍  സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവര്‍ത്തിച്ചതിനുമാണ് പുറത്താക്കിയതെന്ന് ചിറ്റൂര്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചു.

തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എല്‍സി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേര്‍ന്നാണ് സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നു അറസ്സിലായ കണ്ണയ്യന്‍ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. ഹരിദാസന് സ്പിരിറ്റ് എത്തിച്ചു കൊടുക്കുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

 

 

Latest