Kerala
എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
മാര്‍ച്ച് 30ന് അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം.
തിരുവനന്തപുരം | ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചിന്. മാര്‍ച്ച് 30ന് അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പരീക്ഷകള്‍ രാവിലെ 9.30ന് ആരംഭിക്കും. ആകെ 3000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രങ്ങളുണ്ട്. എസ് എസ് എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16നാണ്.
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍ 27 വരെയായിരിക്കും. ആറ് മുതല്‍ 28 വരെ രണ്ടാം വര്‍ഷ പരീക്ഷയും നടക്കും. ഒന്നാംവര്‍ഷ പരീക്ഷ ഉച്ചക്ക് 1.30നും രണ്ടാം വര്‍ഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് നടക്കും. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. ഐ ടി പരീക്ഷകള്‍ ജനുവരി 12 മുതല്‍ 29 വരെയായിരിക്കും.
പരീക്ഷാ വിജ്ഞാപനം അടുത്ത ദിവസം പുറത്തിറക്കും. സംസ്ഥാന ശാസ്ത്രോത്സവം നവം: ഏഴ് മുതല്‍ 10 വരെ പാലക്കാട്ട് നടക്കുമെന്നും മന്ത്രി അറിയിച്ചു.


