Kerala
പുനപ്പരിശോധാനാ ഹരജിയും തള്ളി; ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു തന്നെ
മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി.
കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് തന്നെ. മൃതദേഹം വിട്ടുകൊടുത്തതിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ പുനപ്പരിശോധനാ ഹരജിയും ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.
നേരത്തെ, സുപ്രീം കോടതിയും ഹൈക്കോടതിയും ആശയുടെ ഹരജി തള്ളിയിരുന്നു.
---- facebook comment plugin here -----


