Kerala
പി എം ശ്രീ പദ്ധതി: പ്രശ്‌നം പരിഹരിച്ചതായി ഇ പി ജയരാജന്‍
ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. ബി ജെ പി ഫാസിസത്തെയാണ് അഗ്നിക്കിരയാക്കേണ്ടത്. ഇടത് മുന്നണിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്.
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫിലുണ്ടായ പ്രശ്‌നം പരിഹരിച്ചതായി ഇ പി ജയരാജന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാവുക സ്വാഭാവികമാണ്. മുന്നണിയില്‍ ജയവും കീഴടങ്ങലുമില്ല. ബി ജെ പി ഫാസിസത്തെയാണ് അഗ്നിക്കിരയാക്കേണ്ടത്. ഇടത് മുന്നണിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്. പ്രശ്‌നങ്ങള്‍ പൊതുവേദിയിലേക്ക് വലിച്ചിഴക്കുന്നത് ദോഷം ചെയ്യും.
എ ഐ വൈ എഫ് സമരത്തില്‍ ഇടത് മന്ത്രിമാരുടെ കോലം കത്തിച്ചതിനെ ജയരാജന്‍ വിമര്‍ശിച്ചു. മുന്നണിയെ തന്നെ കത്തിച്ചതിന് തുല്യമാണിതെന്നും ജയരാജന്‍ പറഞ്ഞു.
‘ഹാല്‍; സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഊതിക്കത്തിച്ച് ആര്‍ എസ് എസ്. ഹാല്‍ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്ന സിനിമയാണെന്നാണ് ആരോപണം. മതസാമുദായിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കമാണ് ഇതിലുള്ളത്. ബീഫ് ബിരിയാണി കഴിക്കുന്നത്. ഇതിലെ


