Connect with us

Covid vaccination

വാക്‌സീനേഷനില്‍ ഒരു പടി കൂടി കടന്ന് സംസ്ഥാനം; ആകെ മൂന്നരക്കോടി വാക്‌സീന്‍ വിതരണം ചെയ്തു

വാക്സിനേഷനായി ആരും വിമുഖത കാണിക്കരുതെന്നും ഇനിയും വാക്സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | വാക്സിനേഷനില്‍ മറ്റൊരു നേട്ടം കൂടി പിന്നിട്ട് സംസ്ഥാനം. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ ആകെ മൂന്നര കോടി ഡോസ് വാക്സിന്‍ നല്‍കാനായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ എന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ എടുക്കാന്‍ ഇനി ബാക്കിയുള്ളത്.

വാക്സിനേഷനായി ആരും വിമുഖത കാണിക്കരുതെന്നും ഇനിയും വാക്സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Latest